തൊടുപുഴ: മദ്ധ്യകേരള സി.ബി.എസ്.ഇ കലോത്സവം കാറ്റഗറി മൂന്ന് മത്സരങ്ങൾ ഇന്നും നാളെയും വിമല പബ്ലിക് സ്‌കൂളിൽ നടക്കും. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് നവംബറിൽ വാഴക്കുളം കാർമൽ പബ്ലിക് സ്‌കൂളിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.