തൊടുപുഴ: കേരള റോളർ സ്‌കേറ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേഡറ്റ്, സബ്ബ് ജൂനിയർ റോളർ ഹോക്കി മത്സരങ്ങൾ ഇന്ന് തൊടുപുഴ വെങ്ങല്ലൂർ മുൻസിപ്പൽ യു.പി. സ്‌കൂളിനോടുബന്ധിച്ചുള്ള സ്‌കേറ്റിംഗ് റിംഗിൽ രാവിലെ 7 മണിക്ക് ആരംഭിക്കും.
ഗേൾസ് ജൂനിയർ, കേഡറ്റ് (ബോയ്‌സ് ആന്റ് ഗേൾസ്), സബ് ജൂനിയർ (ഗേൾസ് ആന്റ് ബോയ്‌സ്) എന്നീ മത്സരങ്ങളാണ് ഇന്നും നാളെയും ആയി മത്സരങ്ങൾ നടത്തുക. ഈ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികളെ റോളർ സ്‌കേറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ വിശാഖപട്ടണത്ത് ഡിസംബർ 15 മുതൽ നടത്തുന്ന ദേശീയ മത്സരത്തിൽ കേരളത്തിനു വേണ്ടി പങ്കെടുപ്പിക്കും.മത്സരങ്ങളുടെ നിരീക്ഷകരായി റോളർ സ്‌കേറ്റിംഗ് ഫെഡറേഷൻ ബി.വി.എൻ റെഡ്ഡിയേയും സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ശരത് യു. നായരേയും ചുമതലപ്പെടുത്തിയതായി ഓർഗനൈസിംഗ് സെക്രട്ടറി കെ.ശശിധരൻ അറിയിച്ചു.