youth


തൊടുപുഴ:യുവാക്കൾ അഭിമുഖീകരിക്കുന്ന വിവിധപ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്താനും അയൽപക്ക യൂത്ത് പാർലമെന്റുകൾ സഹായകരമാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ അഭിപ്രായപ്പെട്ടു. ഇടുക്കി നെഹ്രു യുവകേന്ദ്രയും ജില്ലാ യൂത്ത് ക്ലബ്ബും ചേർന്ന് വെങ്ങല്ലൂർ കോഓപ്പറേറ്റീവ് സ്‌കൂൾ ഓഫ് ലോയിൽ അയൽപക്ക യൂത്ത് പാർലമെന്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച യുവജന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോ കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ്. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ പി.ജെ. ജോർജ്ജ്, നെഹ്രു യുവകേന്ദ്ര ജില്ലാ കോഓർഡിനേറ്റർ സി. സനൂപ്, ജില്ലാ യൂത്ത് ക്ലബ്ബ് സെക്രട്ടറി എൻ. രവീന്ദ്രൻ, കോളേജ് സ്റ്റാഫ് സെക്രട്ടറി ടി.എസ്. സുരേഷ് എന്നിവർ പ്രസംഗിച്ചു. മദ്യം മയക്കുമരുന്ന് ആസക്തി എന്ന വിഷയത്തിൽ സിവിൽ എക്‌സൈസ് ഓഫീസർ വി.ആർ. സിനോജും ഇന്റർനെറ്റ് ദുരുപയോഗവും സൈബർ കുറ്റകൃത്യങ്ങളും എന്ന വിഷയത്തിൽ സിവിൽ പൊലീസ് ഓഫീസർ എൻ. പ്രതാപനും ക്ലാസ്സുകൾ നയിച്ചു. നെഹ്രു യുവകേന്ദ്ര വോളന്റിയർമാരായ വിഷ്ണു വി. പിള്ള സ്വാഗതവും നിഖിൽ മുരളി നന്ദിയും പറഞ്ഞു.

അയൽപക്ക യൂത്ത് പാർലമെന്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച യുവജന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ ഉദ്ഘാടനം ചെയ്യുന്നു.