ഭഭഭ വഴിത്തല : വഴിത്തല എസ് എൻ പുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ പ്രാരംഭം കുറിച്ചുകൊണ്ടുള്ള ശ്രീകോവിലിന്റെ തറക്കല്ലിടൽ ചടങ്ങ് 30 ന് നടക്കും. രാവിലെ 9.30 നും 10.30 നും മാദ്ധ്യേ ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി സത്യപാലൻ തന്ത്രി തറക്കല്ലിടീൽ കർമ്മം നിർവ്വഹിക്കും. ചടങ്ങിനോടുബന്ധിച്ച് രാവിലെ മുതൽ വിശേഷാൽ പൂജകളും നടത്തും. തൊടുപുഴ എസ്. എൻ. ഡി. പി യൂണിയൻ ചെയർമാൻ എ. ജി.തങ്കപ്പൻ. വൈസ് ചെയർമാൻ ഡോ. കെ. സോമൻ. കൺവീനർ വി. ജയേഷ് , ഡയറക്ടർ ബോർഡ് മെമ്പർ ഷാജി കല്ലറയിൽ ശാഖ യോഗം ഭാരവാഹികൾ ക്ഷേത്രം മേൽശാന്തി പ്രതിഷ് ശാന്തി തുടങ്ങിയവർ പങ്കെടുക്കുമെന്ന് ശാഖയോഗം പ്രസിഡന്റ് ഷൈൻ പി വി സെക്രട്ടറി ഹരിശങ്കർ നടുപ്പറമ്പിൽ എന്നിവർ അറിയിച്ചു.