nadukani
കുമളിയിലെ നാടുകാണി

കുമളി: ടൂറിസം മേഖലയായ ഒട്ടകതല മേട്ടിലെ നാടുകാണിയുടെ മേൽക്കൂര തകർന്നി ട്ട് നാളുകളാകുന്നു.തേക്കടി സന്ദർശിക്കാനെത്തുന്ന വിദേശവിനോദ സഞ്ചാരികൾ ഉൾപ്പടെ നൂറുകണക്കിന് ആളുകൾ എത്തുന്ന പ്രധാന സ്ഥലമാണിത്. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് മുടക്കി നാടുകാണി ഉൾപ്പടെ സഞ്ചാരികൾക്ക് താമസിക്കുന്നതിന് മുറികളും സജീകരിച്ചത്. കഴിഞ്ഞ കാറ്റിലും മഴയിലും നാടുകാണിയുടെ മേൽക്കൂര നിലംപൊത്തുകയായിരുന്നു.മുറികളും കോൺഫ്രൺസ് ഹാളും കാടുകയറിയ നിലയിലാണ്.നിലവിൽ സാമൂഹിക വിരുദ്ധരുടെ താവളമായി ഇവിടം മാറി. തേക്കടി ടൂറിസത്തിന് തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ കുമളിയിലെ പ്രകൃതി രമണിയമായ സ്ഥലങ്ങളിലെ ടൂറിസം സംരക്ഷിക്കണം എന്നാണ് നാട്ടുകാരുടെയും ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെയും ആവശ്യം.

ഫോട്ടോ

കുമളിയിലെ നാടുകാണി

നാടുകാണിയുടെ മേൽക്കൂര തകർന്ന് താഴെക്കിടക്കുന്നു