ചെറുതോണി:ജില്ലാ ആസ്ഥാന മേഖലയിൽ കാൽ നട യാത്രികർക്ക് ഉൾപ്പെടെ ഭീഷണിയുയർത്തി ഇരുചക്ര വാഹനങ്ങൾ കുതിച്ചു പായുമ്പോൾ പൊലീസുംമോട്ടോർ വാഹന വകുപ്പും മൗനത്തിൽ. ഹൈവേ പൊലീസുൾപ്പെടെ നിരത്തുകളിൽ
പേരിന് മാത്രം പെട്രോളിംഗ് നടത്തുമ്പോൾപാവം വഴിയാത്രക്കാർ അപകടത്തിൽപ്പെടുകയാണ്. പ്രധാന പാതകളിൽ ഉൾപ്പെടെ കൗമാരക്കാരും യുവാക്കളും ആഡംബര ബൈക്കുകളിൽ ബൈക്ക് സ്റ്റണ്ടിംഗ് ഉൾപ്പെടെ നടത്തിയാണ് ഭീതി സൃഷ്ടിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇത്തരം സ്റ്റണ്ടിംഗ് ചിത്രങ്ങൾ ഇട്ട് വൈറലാക്കാനുള്ള തന്ത്രപ്പാടാണ്. ടൗണിന് ഉള്ളിൽ പോലും സാഹസിക പ്രകടനങ്ങൾ നടത്തുകയും അത് സുഹൃത്തുക്കളെ കൊണ്ട് ഷൂട്ട് ചെയ്യിപ്പിക്കുകയുമാണ് ചിലരുടെ പ്രധാന വിനോദം. ഏറെ തിരക്കുള്ള ചെറുതോണി ടൗണിൽ സ്വര്യമായി സഞ്ചരിക്കാൻ വഴിയാത്രികർ ഭയപ്പെടുകയാണ്.

കോളേജ് വിദ്യാർത്ഥികളും ലഹരിക്ക് അടിമകളായ ഒരു കൂട്ടം ചെറുപ്പക്കാരുമാണ് ഇരുചക്ര വാഹനങ്ങൾകൊണ്ട് ഭീതി വിതയ്ക്കുകയാണ്. കഴിഞ്ഞ ദിവസം നേര്യമംഗലം ഇടുക്കി റോഡിൽ വെള്ളക്കയത്ത് ആഡംബര ബൈക്കിൽ അമിത വേഗതയിൽ എത്തിയ യുവാക്കൾ നിയന്ത്രണം തെറ്റി അപകടത്തിൽ പെട്ടപ്പോൾ എതിരെ വന്ന സ്‌ക്കൂട്ടർ യാത്രികരായ കുടുംബമാണ് ബലിയാടുകളായത്. ഗുരുതരാവസ്ഥയിൽ ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിക്കുകയായിരുന്നു. അപകടം സൃഷ്ടിച്ച ബൈക്ക് ഓടിച്ച യുവാവിന്റെ ഫെയ്‌സ് ബുക്കിലും തന്റെ ജോലി ബൈക്ക് സ്റ്റണ്ടിംഗ് എന്നാണ് കാണിച്ചിരിക്കുന്നത്.

വഴിയാത്രക്കാർക്കും മറ്റ് വാഹനയാത്രികർക്കും പേടിസ്വപ്നംമായി മിന്നൽപോലെയാണ് ഇത്തരം ആഡംബര ബൈക്കുകൾ കുതിക്കുന്നത്ണ ഇത്ര തിരക്ക്പിടിച്ച് എവിടെപ്പോകുന്നുവെന്ന് ആരോട് ചോദിക്കാൻ. എത്ര അപകടങ്ങൾ ഉണ്ടാ

യാലും ഇവർ പാഠം പഠിക്കുന്നുമില്ല.