danger

മറയൂർ: ഗവ.ഹൈസ്‌കൂളിൽ തകർന്നു വീഴാറായ സ്‌കൂൾ കെട്ടിടം കുട്ടികൾക്ക് ഭീഷണിയായി . 1974ൽ സ്‌ക്കൂൾ ആരംഭിച്ച സമയത്ത് പി.ടി.എ നിർമ്മിച്ച കെട്ടിടമാണ് ഏത് സമയവും ഇടിഞ്ഞു വീഴാവുന്ന നിലയിലായത് ഇവിടെ ക്ലാസ്സുകൾ രണ്ടു വർഷം മുൻപു വരെ നടത്തിയിരുന്നു. അപകടനിലയിലായതിനാൽ കെട്ടിടം പൊളിച്ചുമാറ്റുന്നതിന് തീരുമാനം എടുത്ത് ടെണ്ടറും ചെയ്തിരുന്നു. തുക വളരെ കുറവായതിനാൽ ആരും ടെണ്ടർ നടപടികളിൽ സഹകരിച്ചില്ല. 700 ലധികം കുട്ടികൾ മുതൽ പ്‌ളസ് ടു വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന ഇവിടെ കെട്ടിടം തകർന്ന് ഏത് നിമിഷവും ദുരന്തമുണ്ടാകാൻ സാദ്ധ്യതയേറെയായതിനാൽ കെട്ടിടം പൊളിച്ചുമാറ്റുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് രക്ഷകർത്താക്കളുടെ ആവശ്യം.

ചിത്രം

അപകടവസ്ഥയിലായ ഹൈസ്‌കൂൾ കെട്ടിടം.