കട്ടപ്പന: ഹൗസിംഗ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി മുൻ പ്രസിഡന്റ് കെ.വി. ജോസഫ് കുടവനപ്പാടിന്റെ നിര്യാണത്തിൽ ഭരണ സമിതി അനുശോചിച്ചു. പ്രസിഡന്റ് വൈ.സി സ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ സൊസൈറ്റി ഹാളിൽ ചേർന്ന യോഗത്തിൽ തോമസ് രാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജോസ് കലയത്തിനാൽ, ജോസ് ടി.എ, ശശി തങ്കപ്പൻ, ഫിലോമിന ലോനപ്പൻ, രാജമ്മ സുരേഷ്, ജോളി ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.