ഇടവെട്ടി: ലൈഫ് ഭവനപദ്ധതിയുടെ താക്കോൽ ദാനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇടവെട്ടി പഞ്ചായത്തിൽ പി.ജെ. ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് ഷീജ നൗഷാദ് സ്വാഗതം പറഞ്ഞു. ഇടുക്കി ലൈഫ്മിഷൻ കോഡിനേറ്റർ പ്രവീൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സിബി ജോസ്, ബീന വിനോദ്, ബീവി സലിം, മെമ്പർമാരായ കുമാരി അശ്വതി ആർ. നായർ, ജസീല ലത്തീഫ്, പി. പ്രകാശ്, എ.കെ. സുഭാഷ് കുമാർ, സീന നവാസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അസീസ് ഇല്ലിക്കൽ, എം.പി. അഷ്‌റഫ്, എൻ.പി. ഷാജി, വി.എസ്. അബ്ബാസ്, ടി.പി. കുഞ്ഞച്ചൻ, അപ്പച്ചൻ താരാട്ട്,
കൃഷി ഓഫീസർ ബേബി, ഹെഡ്മാസ്റ്റർമാരായ ശിവദാസൻ കെ.എൻ, രമേശ്, വി.ഇ.ഒ ഫൈസൽ വഹാബ്, ഷീന എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്. ദേവി പാർവതി നന്ദി പറഞ്ഞു. ചടങ്ങിൽ മികച്ച കർഷരെയും വിവിധ തലങ്ങളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ കുട്ടികളെയും ആദരിച്ചു.