തൊടുപുഴ: മനുഷ്യാവകാശ കമ്മിഷന്റെ സിറ്റിംഗിൽ തീർപ്പാക്കിയത് 21 കേസുകൾ. ചെയർമാൻ ജസ്റ്റിസ് ആന്റണി ഡോമിനിക്കാണ് സിറ്റിംഗ് നടത്തിയത്. പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടന്ന സിറ്റിങ്ങിൽ 90 കേസുകളാണ് പോസ്റ്റ് ചെയ്തിരുന്നത്. അതിൽ 49 കേസുകൾ പരിഗണിച്ചു. തോട്ടം തൊഴിലാളി ആദിവാസി മേഖലയിൽ നിന്നാണ് പരാതികളേറെയും.