ഉടുമ്പന്നൂർ: 232 നമ്പർ ഉടുമ്പന്നൂർ ശാഖയിലെ അരുവിപ്പുറം കുടുംബയൂണിറ്റിന്റെ പ്രാർത്ഥനായോഗം ഞായറാഴ്ച്ച നടക്കും. ഉച്ചയ്ക്ക് രണ്ടിന് ഗോപി കരിമരുതുംകാലായുടെ വസതിയിൽ ചേരുന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് പി. സി. ഷിബു അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി രാമചന്ദ്രൻ, ശിവദാസൻ , വത്സമ്മ സുകുമാരൻ, സീമോൾ എന്നിവർ പങ്കെടുക്കുമെന്ന് കൺവീനർ യമുനരതീഷ് അറിയിച്ചു.