ഇളംദേശം:വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇളംദേശം ക്ഷീര സാന്ത്വനം സമഗ്ര ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് കാർഡിന്റെ വിതരണവും നടത്തി. പദ്ധതിക്ക് വേണ്ടി ബ്ലോക്ക് പഞ്ചായത്ത്‌ 18.73 ലക്ഷം രൂപയാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌, ക്ഷീര വികസന വകുപ്പ്, ഇളംദേശം ക്ഷീര വികസന യൂണിറ്റ് ഓഫീസ് എന്നിവ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പിജെ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൽ മാത്യു അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന ഓഫീസർ എം പി സുധീഷ്, ബ്ലോക്കിന്റെ പരിധിയിലുള്ള വിവിധ പഞ്ചായത്ത്‌ പ്രസിഡന്റുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംസാരിച്ചു.