രാജക്കാട്:കുട്ടികൾകളെ അമ്മമാർ പുസ്തകങ്ങൾ നോക്കി ഗൃഹപാഠം ചെയ്യിക്കുന്നതൊക്കെ ഇനി പഴങ്കഥ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകൾ ഹൈടെക്ക് ആയതോടെ കുട്ടികൾ സമാർട് ആയി. കുട്ടികളെ പഠിപ്പിക്കാൻ അവർക്കൊപ്പം അമ്മമാരും സ്മാർട്ടാകുകയാണ്. ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ സഹായത്തോടെ സ്മാർട് ഫോൺ ഉപയോഗിച്ച് മക്കളെ പഠിപ്പിക്കുന്ന ഹൈടെക്ക് അമ്മമാരെ ഇനി കാണാം. രാജക്കാട് എൻ.ആർ സിറ്റി എസ്എൻവി ഹയർ സെക്കൻഡറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുതിയ വിവര സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു മക്കളെ പഠിപ്പിക്കാൻ അമ്മമാർക്ക് കുട്ടികൾ തന്നെ പരിശീലനം നൽകി. പരിശീലന പരിപാടിയിൽ 30 അമ്മമാർ പങ്കെടുത്തു.
പാഠപുസ്തകത്തിലെ ക്യൂ.ആർ കോഡ് സ്്കാൻ ചെയ്ത് ഉപയോഗിക്കുന്ന വിധം, ഹൈടെക് ക്ലാസ് റൂം പഠനരീതി, സമഗ്ര വിദ്യാഭ്യാസ വിഭവ പോർട്ടൽ, വിക്ടേഴ്‌സ ചാനലിലെ വിദ്യാഭ്യാസ പരിപാടികൾ, സൈബർ സുരക്ഷ എന്നിവയിലാണ് അമ്മമാർക്ക് പരിശീലനം നൽകിയത്. അദ്ധ്യാപകർക്കും ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്കും വീഡിയോ കോൺഫറൻസ് വഴി പരിശീലനം ലഭിച്ചിരുന്നു. മൊബൈൽഫോൺ, ഇന്റർനെറ്റ് ഉപയോഗം സമൂഹത്തിൽ സമൂഹത്തിൽ വ്യാപകമായ സാഹചര്യം കണക്കിലെടുത്താണ് പുതിയ പഠനരീതി ആവിഷ്‌കരിച്ചത്. വീടുകളിലെ സ്മാർട്‌ഫോണുകൾ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾക്ക് കൂടി പരമാവധി പ്രയോജനപ്പെടുത്തുകയാണ് പരിശീലനത്തലൂടെ ലക്ഷ്യം വയ്ക്കുന്നത്.
പരിശീലന പരിപാടി എസ്എൻവി ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് റെജി ഒ.എസ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്‌സ് അധ്യാപകരായ അജിത് കെ.എസ്, ഷീജ പി.ടി എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
എൻ.ആർ സിറ്റി എസ്എൻവി ഹയർസെക്കൻഡറി സ്‌കൂളിൽ അമ്മമാർക്ക് വേണ്ടി സംഘടിപ്പിച്ച പരിശീലന പരിപാടി