കുമളി:തേക്കടിയിൽ മരക്കൊമ്പ് തലയിൽ വീണ് മുംബൈ സ്വദേശിയായ വിനോദസഞ്ചാരിക്ക് പരിക്കേറ്റു. അൻഘേവ് ജെയിൻ (28) നാണ് പരിക്കേറ്റത്.ടിക്കറ്റ് എടുത്ത ശേഷം ബോട്ടിൽ കയറാനായി പോകവെയാണ് മരക്കൊമ്പ് വീണത്.തലയിൽ ആഴത്തിൽ മുറിവേറ്റതിനാൽ കുമളി സർക്കാർ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം കട്ടപ്പനയിലെ ആശുപതിയിലേക്ക് മാറ്റി