മുട്ടം:ദേശീയ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി നടത്തുന്ന ആയുഷ് ഗ്രാം പദ്ധതിയുടെ ഭാഗമായി നാലാമത് ദേശീയ ആയുർവേദ ദിനംമുട്ടം പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ ആഘോഷിച്ചു. പരിപാടികൾ മുട്ടം പഞ്ചായത്ത് പ്രസിഡൻറ് കുട്ടിയമ്മ മൈക്കിൾ ഉദ്ഘാടനം ചെയ്തു. മുട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെൻസി സുനീഷ് അധ്യക്ഷയായി.ഇടുക്കി ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ പി.കെ ശുഭ ആയുർവേദ ദിന സന്ദേശം നൽകി. ആയുഷ് ഗ്രാം നോഡൽ ഓഫീസർ ഡോ.ജിൽസൺ വി ജോർജ് ക്ലാസ്സ് എടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അന്നമ്മ ചെറിയാൻ, വാർഡ് മെമ്പർ ബീന ജോർജ്ജ് മുട്ടം പഞ്ചാ. വെറ്റിനറി സർജൻ ഡോ. മായ ജോർജ്ജ്, മുട്ടം കൃഷി ഓഫീസർ സുജിതാ മോൾ, മുട്ടം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സൂപ്രണ്ട് ഡോ.കെ.സിചാക്കോ,മുട്ടം സി.ഡി. എസ് ചെയർ പേഴ്സൺ ഏലിയാമ്മ ജോൺസൺ, ഡോ. രഹ്ന സിദ്ധാർത്ഥൻ,ഡോ.ആൻ സ് ബേബി, ടോമി മൂഴി കുഴിയിൽ, സുനീഷ് കെ.പി, സി. ജെ ജോൺ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് തൃശ്ശൂർ രാജി കോട്ടേജ് ഇൻഡസ്ട്രീസിന്റെ നേതൃത്വത്തിൽ അപരാജിത ധൂപ ചൂർണം ഉപയോഗിച്ചുള്ള ആയുർവേദ കൊതുകു തിരി നിർമ്മാണ പരിശീലനം പൊതുജനങ്ങൾക്കു വേണ്ടി സംഘടിപ്പിച്ചു.