കാഞ്ചിയാർ: എസ്.എൻ.ഡി.പി യോഗം കാഞ്ചിയാർ ശാഖ നിർമ്മിച്ച ശ്രീനാരായണ കൾച്ചറൽ സ്റ്റഡി സെന്ററിന്റെ സമർപ്പണ സമ്മേളനം ഇന്ന് വൈകിട്ട് നാലിന് കാഞ്ചിയാറിൽ നടക്കും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ സ്റ്റഡി സെന്റർ നാടിന് സമർപ്പിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശി, കുമാരൻ തന്ത്രികൾ, യൂണിയൻ കൗൺസിലർ പി.എൻ. സത്യവാസൻ, പഞ്ചായത്ത് മെമ്പർ മാത്യു ജോർജ്ജ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സി.കെ. വത്സ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് പ്രവീൺ വട്ടമല, ശാഖാ പ്രസിഡന്റ് വിനോദ് കെ. മരങ്ങാട്ടുപറമ്പിൽ, സെക്രട്ടറി രാജൻ മുല്ലൂപ്പാറ, മോഹനൻ പാറയിൽ, എൻ.ആർ. ലാൽ, കെ.എസ്. ബിജു, രാജു നിവർത്തിൽ, പി.കെ. പ്രകാശ്, ഷാജൻ തന്ത്രികൾ, മായ വിനോദ്, ആശ ബിജു, മനോഹർ പി.ഡി. അരുൺ പ്രകാശ്, ആതിര ബിജു, നവ്യ മോഹൻദാസ് എന്നിവർ സംസാരിക്കും.