തൊടുപുഴ : പട്ടയം ക്രമീകരിക്കൽ ഉത്തരവുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഒക്ടോബർ 28 ന് നടത്തുന്ന ഇടക്കി ജില്ലാ ഹർത്താൽ വിജയിപ്പിക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിം കുട്ടി കല്ലാർ അഭ്യർത്ഥിച്ചു. ഇടുക്കി ജില്ലയോട് കടുത്ത വവേചനമാണ് സർക്കാർ കാണിക്കുന്നത്. ജനജീവിതം ദുസഹമാക്കുന്ന ഉത്തരവുകൾ ഒരു ആലോചനയുമില്ലാതെ നടപ്പാക്കുന്ന എൽഡിഎഫ് സർക്കാർ ജനവിരുദ്ധ ഉത്തരവുകൾ റദ്ദ് ചെയ്യണം. നിലനില്പ്പിനു തന്നെ ഭീഷണിയായ ഉത്തരവുകൾക്കെതിരെ നടത്തുന്ന ഹർത്താലിൽ വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകമ്പോളങ്ങൾ അടച്ചും സഹകരിക്കണമെന്നും അദ്ധേഹം അഭ്യർത്ഥിച്ചു. 1964 ലെ പട്ടയ നിയമത്തിലെ ചട്ടങ്ങൾ കാലാനുസൃതമായി പരിഷ്‌ക്കരിച്ച് ഭേദഗതി ചെയ്ത് എത്രയും വേഗം തീരുമാനമെടുക്കണം. അതിനായി റവന്യൂമന്ത്രി ഇടുക്കിയിലെത്തി സമരം ചെയ്യുന്നതുൾപ്പടെയുള്ള വരുമായി ചർച്ച നടത്തണം. ദുരഭിമാനം വെടിഞ്ഞ് സർവ്വ കഷി യോഗവും ജനപ്രതിനിധികളുടെ യോഗവും വിളിച്ച് ചേർക്കണം. ഈ പ്രശ്നത്തിൽ സമരം തുടരുന്നതിനിടെ എൽഡിഎഫ് . സി പി എം, സിപിഐ നേതൃത്വങ്ങൾ കൃത്യമായ നിലപാട് പ്രഖ്യാപിക്കാത്തത് സംശയകരമാണ്. സമര രംഗത്തുള്ള കർഷക സംഘടനകൾ , മർച്ചന്റ് അസ്സോസ്സയേഷൻ , രാഷ്ട്രീയ സാമൂഹ്യ സംഘടനകൾ എന്നിവരൊക്കെ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ആരാണ് മറുപടി പറയുക.

ഹർത്താലിൽ നിന്നും മരണം , വിവാഹം, മാധ്യമങ്ങൾ, പാൽ പ്രത്രം, ആശുപത്രി , മെഡിക്കൽ സ്റ്റോറുകൾ, തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്. പരിശുദ്ധ പരുമല പള്ളിയലേക്കുള്ള തീർത്ഥാടകരുടെ വാഹനങ്ങൾ, അഖില തിരിവിതാംകൂർ മലയരയ മഹാസഭയുടെ കോട്ടയത്ത് നടക്കുന്ന സമ്മേളനത്തലേക്കുള്ള വാഹനങ്ങൾ എന്നിവക്ക് യാതൊരു തടസ്സവുമുണ്ടാവില്ല.