കുമളി: തേക്കടി ആന വച്ചാലിൽ വനംവകുപ്പിന്റെ പാർക്കിംഗ് ഏരിയാ യിൽ ഇലക്ട്രിക്ക് സ്റ്റേ ‌ കമ്പി അപകടത്തിന് കാരണമാകുന്നു.പാർക്കിംഗ് ഗ്രൗണ്ടിലേക്ക് നീണ്ട് നിൽക്കുന്ന ഇലക്ട്രിക്ക് പോസ്റ്റിന്റെ സ്‌റ്റേ കമ്പിയിൽ തട്ടി ബൈക്ക് അപകടത്തിൽപ്പെട്ടിരുന്നു. തേക്കടി സന്ദർശിക്കാൻ ഓട്ടോയിൽ എത്തിയ ഒരു കുടുംബം സ്റ്റേ കമ്പി കാണാതെ ഓട്ടോ തട്ടി രണ്ട് കുട്ടികൾക്കും അമ്മയ്ക്കും പരിക്കേറ്റിരുന്നു. കൂടാതെ ഗ്രൗണ്ടിന്റെ നിർമ്മാണത്തിന് മുൻപ് പഞ്ചായത്ത് സ്ഥാപിച്ച സോളാർ ലൈറ്റ് ബാറ്ററി ഗ്രൗണ്ട് ഉയർത്തിയതോടെ നടന്നുപോകുന്നവരുടെ തല തട്ടി അപകടം ഉണ്ടാകുന്നു. കഴിഞ്ഞ ദിവസം മുല്ലപ്പൂവ് കച്ചവടക്കാരൻബാറ്ററി സുരക്ഷിതമായി സൂക്ഷിക്കാൻ ഉപയോഗിച്ച ഇരുമ്പിൽ തല തട്ടിപരിക്കേറ്റിരുന്നു. നാലോളം ഇലക്ട്രിക്ക് പോസ്റ്റുകൾ ആന വച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിനകത്താണ്. അപകടത്തെ തുടർന്ന് പെരിയാർ കടുവ സങ്കേതം ഡപ്യൂട്ടി ഡയറക്ടർ സ്ഥലം സന്ദർശിച്ച് പോയതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.