തൊടുപുഴ: കേരളകൗമുദിയുടെ നവീകരിച്ച ജില്ലാ ബ്യൂറോയുടെ ഉദ്ഘാടനംഇന്ന് തൊടുപുഴയിൽ നടക്കും. തൊടുപുഴ മുൻസിപ്പൽ ചിൽഡ്രൻസ് പാർക്കിന് എതിർവശത്ത് മംഗലത്ത് ബിൽഡിംഗ്‌സിലാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. തൊടുപുഴ അർബൻ ബാങ്ക് ആഡിറ്റോറിയത്തിൽ വൈകിട്ട് നാലിന് പി.ജെ. ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വൈദ്യുതി മന്ത്രി എം.എം. മണി ഓഫീസ് ഉദ്ഘാടനം നിർവഹിക്കും.
തൊടുപുഴ നഗരസഭ ചെയർപേഴ്‌സൺ പ്രൊഫ. ജെസി ആന്റണി, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമൾ, എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ, എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ കൺവീനറും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റുമായ വി. ജയേഷ്, എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ, എൻ.എസ്.എസ് തൊടുപുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ്, കെ.എം.എ ഷുക്കൂർ (മുസ്ലീം ലീഗ്), മുൻ എം.എൽ.എ ഇ.എം. ആഗസ്തി, മാത്യു സ്റ്റീഫൻ (ജനാധിപത്യ കേരള കോൺഗ്രസ്), കെ.ഐ. ആന്റണി (കേരള കോൺഗ്രസ് എം), റോയ് കെ. പൗലോസ് (കോൺഗ്രസ്), ഫൈസൽ മുഹമ്മദ് (സി.പി.എം), സുരേഷ് ബാബു (സി.എം.പി), വി.വി. മത്തായി (തൊടുപുഴ അർബൻ ബാങ്ക് പ്രസിഡന്റ്), പി.പി. ജോയി (സി.പി.ഐ), ആർ. അജി (ബി.ജെ.പി), ഇന്ദു സുധാകരൻ (എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം), ടി.സി. രാജു (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി, തൊടുപുഴ), എം.എൻ. സുരേഷ് (പ്രസിഡന്റ്, ഇടുക്കി പ്രസ്‌ക്ലബ് ), വിനോദ് കണ്ണോളി (സെക്രട്ടറി, ഇടുക്കി പ്രസ്‌ക്ലബ്) എന്നിവർ ആശംസ നേരും. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് സ്വാഗതവും ജില്ലാ ലേഖകൻ അഖിൽ സഹായി നന്ദിയും പറയും.