തൊടുപുഴ:ജോയിന്റ് കൗൺസിൽ ചെയർമാൻ, ജനറൽ സെക്രട്ടറി, അദ്ധ്യാപക സർവ്വീസ് സംഘടന, സമരസമിതി സംസ്ഥാന കൺവീനർ, ഓൾ ഇന്ത്യ എംപ്ലോയീസ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി തുടങ്ങി സിവിൽ സർവ്വീസിൽ നിറസാന്നിദ്ധ്യമായിരുന്ന എം.എൻ.വി.ജി. അടിയോടിയുടെ അനുസ്മരണദിനം ആചരിച്ചു. ജോയിന്റ് കൗൺസിൽ എംപ്ലോയീസ് ഹാളിൽ നടന്ന അനുസ്മരണവും സെമിനാറും വർക്കേഴ്സ് കോഓർഡിനേഷൻ കൗൺസിൽ ജില്ലാ സെക്രട്ടറി എ. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഒ.കെ. അനിൽകുമാർ സ്വാഗതവും, ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റിയുടെ ജില്ലാ സെക്രട്ടറി സി.എസ്. അജിത, ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ കെ.എസ്. രാഗേഷ് എന്നിവർ സംസാരിച്ചു. ജോയിന്റ് കൗൺസിൽ തൊടുപുഴ മേഖലാ സെക്രട്ടറി സി.എ. ശിവൻ നന്ദിപറഞ്ഞു.