പൊന്നന്താനം : പൊന്നന്താനം ഗ്രാമീണ വായനശാലയിൽ ഇന്ന് വൈകുന്നേരം 3 മുതൽ ഐ.വി. ദാസ് അനുസ്മരണവും ദീപാവലി ആഘോഷവുംനടത്തും. വായനശാലയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. റിട്ട. ഹെഡ്മാസ്റ്റർ ജോർജ് ജോസഫ് മൈലാടൂർ ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. സുമേഷ് ജോർജ്, ഷിജോ അഗസ്റ്റിൻ, വിൻസന്റ് മാത്യു, ലളിത എം.എൻ., വി.ജെ.ജോസഫ് എന്നിവർ പ്രസംഗിക്കും.