മറയൂർ: ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ രാത്രി കാല രക്ത പരിശോധന മറയൂർ പഞ്ചായത്തിൽ നടന്നു.മന്ത്, മലമ്പനിയുടെ സാന്നിധ്യം തിരിച്ചറിയുന്നതിനു വേണ്ടി ബാബുനഗർ,നാച്ചി വയൽമേഖലകളിൽ സംഘം പരിശോധന നടത്തി..മുൻപ് ഡങ്കിപ്പനിയടക്കമുള്ള സാംക്രമിക രോഗം പടർന്നു പിടിച്ച മേഖലയാണ് ബാബുനഗർ. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ രാത്രി കാല രക്ത പരിശോധന നടന്നു.40 തൊഴിലാളികളുടെ രക്തസാമ്പിളുകൾ സംഘം പരിശോധനക്കായി ശേഖരിച്ചു.രണ്ടു വർഷം കൂടുമ്പോഴാണ് ജില്ലാ തലത്തിൽ ഒരു പഞ്ചായത്തിൽ ഈ യൂണിറ്റിന്റെ പരിശോധന നടക്കുന്നത്. യൂണിറ്റിലെ മലേറിയ ഇൻസ്‌പെക്ടർ സുനിൽ കുമാർ എം.ദാസ് ,സിയാദ്, അനിഷ് മാത്യു, സാജു, അരുൺ, ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടന്നത്.