ചെറുതോണി: വിദ്യാഭ്യാസ വകുപ്പും കൃഷിവകുപ്പും സംയുക്തമായി നടത്തുന്ന പാഠം ഒന്ന് പാടത്തേയ്ക്ക് എന്ന കൃഷിയുടെ പ്രോജക്ടിന്റെയും മരം നട്ടുവളർത്തൽ പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തിൽ പഴയരിക്കണ്ടം ഗവ.ഹൈസ്‌കൂളിൽ നടത്തി. കഞ്ഞിക്കുഴി പഞ്ചായത്തിലെ വെൺമണിക്ക് സമീപം പാലപ്ലാവ് ആദിവാസി ഗ്രാമത്തിൽ സംഘടിപ്പിച്ച ഞാറുനടീൽ ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജൻ ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി സർക്കിൾ ഇൻസ്‌പെക്ടർ വർഗീസ് അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫലവൃക്ഷ വിത്തുനടീൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ സ്റ്റേറ്റ് അഡീഷ്ണൽ നോഡൽ ഓഫീസറും സംസ്ഥാന വനിതാകമ്മീഷൻ ഡയറക്ടറുമായ വി.യു കുര്യാക്കോസും ഞാറുനടീൽ ഉത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് അഡീഷ്ണൽ സൂപ്രണ്ട് പി. സുകുമാരനും നിർവ്വഹിച്ചു. ഇടുക്കി തഹസീൽദാർ വിൻസെന്റ് ജോസഫ് ഹരിത ഭൂമി സന്ദേശം നൽകി. ജില്ലാ വാട്ടർ മാനേജ്‌മെന്റ് സി.ഡി ബിജു പി മാത്യു ജൈവകൃഷിയേക്കുറിച്ച് സന്ദേശം നൽകി. വാർഡുമെമ്പർ ജോഷ്വാ ദേവസ്യ, കഞ്ഞിക്കുഴി കൃഷി ഓഫീസർ ആനന്ദ് വിഷ്ണു പ്രകാശ് , സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ എസ്. ആർ സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ഞാറുനടീൽ ഉത്സവത്തിൽ പൊലീസ് ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും പങ്കുചേർന്നു. പി.റ്റി. എ പ്രസിഡന്റ് അരുൺ മാത്യു, പഴയരികണ്ടം എസ്.പി.സി യൂണിറ്റിലെ ഡ്രിൽ ഇൻസ്‌പെക്ടർ എ.ജെ ജയൻ, വനിത ഡ്രിൽ ഇൻസ്‌പെക്ടർ എൻ.വി ഷൈജ, സി.പി. ഒ സുനിൽ ടി.തോമസ്, എ.സി.പി.ഒ കെ.ടിഉഷാകുമാരി എന്നിവർ നേതൃത്വം നൽകി.