ചെറുതോണി: പതിനാറാംകണ്ടം ദക്ഷിണ കൈലാസം മഹാദേവ ക്ഷേത്രത്തിൽ നടത്തിവന്നിരുന്ന ഭഗവതസപ്താഹ യ്ജഞം ഇന്ന് സമാപിക്കും. യജ്ഞാചാര്യൻ നീലംപേരൂർ പുരുഷോത്തമദാസിന്റേയും പെരിയമന പുരുഷോത്തമന്റെയും കല്ലംപിള്ളി ഇല്ലത്തു ഈശ്വരൻ നമ്പൂതിരിയുടെയും ഹരീന്ദ്രൻ നമ്പൂതിരിയുടെയും നേതൃത്വത്തിലാണ് സപ്താഹയഞ്ജം നടന്നുവന്നത്. ക്ഷേത്രം രക്ഷാധികാരി പി.കെ സോമൻ പ്രസിഡന്റ് എം. എസ് മോഹനൻ, സെക്രട്ടറി വിനോദ് കാട്ടൂർ, ചെയർമാൻ സുനോജ് എം.ആർ, ജനറൽ കൺവീനർ രതീഷ് പുത്തൻവീട്ടീൽ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.