ചെറുതോണി : ചേലച്ചുവട് വാട്സപ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാരുണ്യ പദ്ധതിയുടെ ഭാഗമായിസ്‌കോളർഷിപ്പ് വിതരണം നടത്തി. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജൻ ഉദ്ഘാടനം ചെയ്തു. വാട്സപ് ഗ്രൂപ്പ് പ്രസിഡന്റ് അരുൺ ധനപാലൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർ മോഹൻദാസ് ചെമ്പൻകുളം, വ്യാപാരി വ്യവസായി ഏകോപന സമിതി ചേലച്ചുവട് പ്രസിഡന്റ് വി.കെ കമലാസനൻ, പഞ്ചായത്ത് മെമ്പർമാരായ റാണി ഷാജി, റോബിൻ, രാജി, കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് ശിവൻ കോഴിക്കമാലി, അനീഷ് പച്ചിലാംകുന്നേൽ, ടോണി തേക്കിലക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാഭ്യാസത്തിൽ ഉന്നത നിലവാരം പുലർത്തുന്ന നിർധനരായ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകിവരുന്നത്.