bus

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് നിന്ന് കഴക്കൂട്ടം ടെക്‌നോപാർക്ക് വഴി തിരുവനന്തപുരത്തേക്ക് കെ.എസ്.ആർ ടി സി യുടെ പുതിയ ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് ആരംഭിച്ചു'. നെടുങ്കണ്ടം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി എം എം മണി ബസ് ഫ്ളാഗ് ഓഫ് ചെയ്തു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാന സുന്ദരം, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. സുകുമാരൻ, കെ.എസ് ആർ ടി സി ഡയറക്ടർ ബോർഡംഗം സി വി വർഗീസ്, എക്സിക്യൂട്ടീവ് ഡയറക്ടർ എം പി സുകുമാരൻ, ഡിടി ഒ കെ. ജയകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഫ്ളാഗ് ഓഫിന് ശേഷം മന്ത്രിയുടെ നേതൃത്വത്തിൽ ടൗണിൽ ബസ് യാത്രയും നടത്തി.
എല്ലാ ദിവസവും നെടുങ്കണ്ടത്ത് നിന്ന് പുലർച്ചെ 1.40 ന് പുറപ്പെടുന്ന ബസ് മുണ്ടക്കയം, പത്തനംതിട്ട, കഴക്കൂട്ടം ടെക്‌നോപാർക്ക് വഴി രാവിലെ 9.30ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 5ന് തിരുവനന്തപുരത്ത് നിന്ന് മടക്കയാത്ര ആരംഭിക്കും.