ഇടുക്കി : കട്ടപ്പന താലൂക്ക് ആശുുപത്രിയിലെ നവീകരിച്ച ഒ.പി കൗണ്ടറിന്റെ ഉദ്ഘാടനം 29ന് രാവിലെ 11.30 ന് നടക്കുമെന്ന് മുൻസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു. ഒ.പി കൗണ്ടറിനോട് ചേർന്ന് ജീവിതശൈലി രോഗ നിർണ്ണയത്തിനും ഡോക്ടറുടെയും ഡയറ്റീഷ്യന്റെയും സേവനം ലഭിക്കുന്നതിനുവേണ്ടി എൻ.സി.ഡി കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്്. ആരോഗ്യ ഇൻഷ്വുറൻസിന്റെ ആനുകൂല്യം താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന രോഗികൾക്ക് ലഭ്യമാക്കുന്നതിനുളള പ്രത്യേക വിഭാഗം ഇതൊടോപ്പം പ്രവർത്തനമാരംഭിക്കും. ഇതിന് വേണ്ട സൗകര്യങ്ങൾ ആശുപത്രിക്ക് സ്‌പോൺസർ ചെയ്തിരിക്കുന്നത് റോട്ടറി ക്ലബ് കട്ടപ്പന അപ് ടൗൺ ആണ്.ഉദ്ഘാടനത്തോടനുബന്ധിച്ച് ആശുപത്രിയുടെ കോൺഫ്രൻസ് ഹാളിൽ മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നതും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പ്രിയ എൻ മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ വൈസ് ചെയർപേഴ്സൺ ലൂസി ജോയി വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോണി കുളം പളളി, തോമസ് മൈക്കിൾ, ലീലാമ്മ ഗോപിനാഥ്, എമിലി ചാക്കോ, ബെന്നി കല്ലുപ്പുരയിടം, മനോജ് എംതോമസ് മുൻ ചെയർമാൻ, ഡോ സുജിത് സുകുമാരൻ ഡി.പി.എം ഡോ സുരേഷ് വർഗ്ഗീസ് .എസ് നോഡൽ ഓഫീസർ എൻ.സി.ഡി തോമസ് മാത്യു മനോജ് മുരളി എന്നിവർ സംസാരിക്കും