തൊടുപുഴ: നഗരസഭ ആരോഗ്യവിഭാഗം തൊടുപുഴ മാർക്കറ്റിലെ കടകളിൽ നടത്തിയ പരിശോധനയിൽ നൂറ്റമ്പതോളം കിലോഗ്രാം പഴകിയ ഉണക്കമീനും 30 കിലോ നിരോധിത പ്ലാസ്റ്റിക് കവറുകളും പിടികൂടി. ഇന്നലെ ഉച്ചക്കഴിഞ്ഞ് രണ്ടു മുതൽ നാലു വരെയായിരുന്നു പരിശോധന. ഇവ നശിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഈ സ്ഥാപനങ്ങളിൽ നിന്ന് പിഴയീടാക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ എസ്. പ്രവീൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജോയ്‌സ് ജോസ്, അഖില എസ്. ശങ്കർ, അശ്വതി കുട്ടപ്പൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.