കരിങ്കുന്നം: സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സൂപ്പർ സോൺ മത്സരങ്ങൾ കരിങ്കുന്നം സിക്‌സസ് വോളിബോൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ എട്ടുമുതൽ 15 വരെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഇതിനോടനുബന്ധിച്ചുള്ള സംഘാടക സമിതി രൂപീകരിച്ചു. സംസ്ഥാന വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് ചാർളി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ ഉദ്ഘാടനം ചെയ്തു. ഫാ. അലക്‌സ് ഓലിക്കര, പയസ് ആലപ്പാട്ട്, ജിസ് വേലംകുന്നേൽ, സി.ഐ. പ്രിൻസ് ജോസഫ്, ബീനാ ബിജു, സതീഷ് കേശവൻ എന്നിവർ പ്രസംഗിച്ചു. റെജി പി. തോമസ് സ്വാഗതവും സണ്ണി കൂട്ടക്കല്ലേൽ നന്ദിയും പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായി മന്ത്രി എം.എം. മണി, ഡീൻ കുര്യാക്കോസ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ (രക്ഷാധികാരികൾ), വി.വി. മത്തായി (ചെയർമാൻ), റെജി പി. തോമസ് (ജനറൽ കൺവീനർ), സുനിൽ സെബാസ്റ്റ്യൻ (ഓർഗനൈസിംഗ് സെക്രട്ടറി), എന്നിവരെ തിരഞ്ഞെടുത്തു.