തൊടുപുഴ: രാത്രി കട കുത്തിതുറന്ന് മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ കൗമാരക്കാരൻ പിടിയിൽ. കഴിഞ്ഞ ദിവസം മുതലക്കോടത്തെ വ്യാപാരസ്ഥാപനത്തിൽ നിന്നാണ് ആറ് ഫോണുകൾ മോഷണം പോയത്. പിടിയിലായ 16കാരനെ തൊടുപുഴ ജുവനൈൽ കോടതിയിൽ ഹാജരാക്കി