കു​മ​ളി​:​ ​തേ​ക്ക​ടി​ ​ആ​ന​ ​വ​ച്ചാ​ലി​ൽ​ ​വ​നം​വ​കു​പ്പി​ന്റെ​ ​പാ​ർ​ക്കിം​ഗ് ​ഏ​രി​യാ​ ​യി​ൽ​ ​ഇ​ല​ക്ട്രി​ക്ക് ​സ്റ്റേ​ ​‌​ ​ക​മ്പി​ ​അ​പ​ക​ട​ത്തി​ന് ​കാ​ര​ണ​മാ​കു​ന്നു.​പാ​ർ​ക്കിം​ഗ് ​ഗ്രൗ​ണ്ടി​ലേ​ക്ക് ​നീ​ണ്ട് ​നി​ൽ​ക്കു​ന്ന​ ​ഇ​ല​ക്ട്രി​ക്ക് ​പോ​സ്റ്റി​ന്റെ​ ​സ്‌​റ്റേ​ ​ക​മ്പി​യി​ൽ​ ​ത​ട്ടി​ ​ബൈ​ക്ക് ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു.​ ​തേ​ക്ക​ടി​ ​സ​ന്ദ​ർ​ശി​ക്കാ​ൻ​ ​ഓ​ട്ടോ​യി​ൽ​ ​എ​ത്തി​യ​ ​ഒ​രു​ ​കു​ടും​ബം​ ​സ്റ്റേ​ ​ക​മ്പി​ ​കാ​ണാ​തെ​ ​ഓ​ട്ടോ​ ​ത​ട്ടി​ ​ര​ണ്ട് ​കു​ട്ടി​ക​ൾ​ക്കും​ ​അ​മ്മ​യ്ക്കും​ ​പ​രി​ക്കേ​റ്റി​രു​ന്നു.​ ​കൂ​ടാ​തെ​ ​ഗ്രൗ​ണ്ടി​ന്റെ​ ​നി​ർ​മ്മാ​ണ​ത്തി​ന് ​മു​ൻ​പ് ​പ​ഞ്ചാ​യ​ത്ത് ​സ്ഥാ​പി​ച്ച​ ​സോ​ളാ​ർ​ ​ലൈ​റ്റ് ​ബാ​റ്റ​റി​ ​ഗ്രൗ​ണ്ട് ​ഉ​യ​ർ​ത്തി​യ​തോ​ടെ​ ​ന​ട​ന്നു​പോ​കു​ന്ന​വ​രു​ടെ​ ​ത​ല​ ​ത​ട്ടി​ ​അ​പ​ക​ടം​ ​ഉ​ണ്ടാ​കു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മു​ല്ല​പ്പൂ​വ് ​ക​ച്ച​വ​ട​ക്കാ​ര​ൻ​ബാ​റ്റ​റി​ ​സു​ര​ക്ഷി​ത​മാ​യി​ ​സൂ​ക്ഷി​ക്കാ​ൻ​ ​ഉ​പ​യോ​ഗി​ച്ച​ ​ഇ​രു​മ്പി​ൽ​ ​ത​ല​ ​ത​ട്ടി​പ​രി​ക്കേ​റ്റി​രു​ന്നു.​ ​നാ​ലോ​ളം​ ​ഇ​ല​ക്ട്രി​ക്ക് ​പോ​സ്റ്റു​ക​ൾ​ ​ആ​ന​ ​വ​ച്ചാ​ൽ​ ​പാ​ർ​ക്കിം​ഗ് ​ഗ്രൗ​ണ്ടി​ന​ക​ത്താ​ണ്.​ ​അ​പ​ക​ട​ത്തെ​ ​തു​ട​ർ​ന്ന് ​പെ​രി​യാ​ർ​ ​ക​ടു​വ​ ​സ​ങ്കേ​തം​ ​ഡ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ച്ച് ​പോ​യ​ത​ല്ലാ​തെ​ ​യാ​തൊ​രു​ ​ന​ട​പ​ടി​യും​ ​സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ​നാ​ട്ടു​കാ​ർ​ ​പ​റ​യു​ന്നു.