ഇടുക്കി: ആഗോള അയഡിൻ അപര്യാപ്തത ദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടി 29ന് രാവിലെ 9ന് ബോധവൽക്കരണ റാലിയോടുകൂടി ചെറുതോണിയിൽ ആരംഭിക്കും. ചെറുതോണി പാപ്പൻസ് ഹോട്ടൽ പരിസരത്തു നിന്നും ആരംഭിക്കുന്ന ബോധവൽക്കരണ റാലി ഇടുക്കി അഡീഷണൽ എസ്.പി സുകുമാരൻ ഫ്‌ളാഗ് ഓഫ് ചെയ്യും. പൊലീസ് അസോസിയേഷൻ സൊസൈറ്റി ഹാളിൽ സമാപിക്കുന്ന റാലിയെ തുടർന്നുള്ള പൊതു സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ . പ്രിയ മുഖ്യപ്രഭാഷണം നടത്തും. ആർ.സി.എച്ച് ഓഫീസർ ഡോ. സുരേഷ് വർഗ്ഗീസ് വിഷയം അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ ലിസമ്മ സാജൻ, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടിന്റു സുബാഷ്, ഗ്രാമപഞ്ചായത്ത് മെമ്പർ സുരേഷ് പി.ക, ഡെപ്യൂട്ടി ഡി.എം.ഒ ഡോ .സുരേഷ് വർഗ്ഗീസ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സുജിത് സുകുമാരൻ, ടെക്‌നിക്കൽ അസിസ്റ്റന്റ് കെ.എൻ. വിനോദ്, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ ഡോ. ജോബിൻ ജോസഫ്, ഡെപ്യൂട്ടി ഡി.ഇ.എം.ഒ ജയിംസ് സി.ജെ, സെന്റ് ജോൺസ് നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പാൾ മിസ് ആൻമരിയ എന്നിവർ സംസാരിക്കും. ജില്ലാ മാസ്മീഡിയ ഓഫീസർ തങ്കച്ചൻ ആന്റണി സ്വാഗതവും സ്റ്റേറ്റ് നോഡൽ ഓഫീസർ താരാകുമാരി നന്ദിയും പറയും. തുടർന്ന് അയഡിൻ അപര്യാപ്തത പ്രശ്‌നങ്ങളെക്കുറിച്ച് സെമിനാർ, സ്‌കിറ്റ്, ബോധവൽക്കരണ സന്ദേശഗാനം എന്നിവ അവതരിപ്പിക്കും. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ആരോഗ്യ, ആഷ പ്രവർത്തകർ, നഴ്‌സിംഗ് വിദ്യാർത്ഥികൾ, മറ്റ് സന്നദ്ധ സേനാ പ്രവർത്തകർ എന്നിവർ പങ്കെടുക്കും. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ ഐ.ഡി.സി സെൽ ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യകേരളം ഇടുക്കി, സെന്റ് ജോൺസ് നഴ്‌സിംഗ് കോളേജ് എന്നിവയുടെ നേതൃത്വത്തിലാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി പോഷകാഹാര പ്രദർശനം, കുക്കറി ഷോ എന്നിവ നടത്തും.