തൊടുപുഴ: ആഗസ്റ്റ് എട്ടിലെ വിവാദ ഉത്തരവ് പിൻവലിക്കുക, എട്ടു വില്ലേജുകളിലെ നിർമ്മാണ നിരോധനം പിൻവലിക്കുക, ഭൂമി പതിവ് ചട്ടങ്ങൾ മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് ഇന്ന് ഇടുക്കി ജില്ലയിൽ ഹർത്താൽ ആചരിക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി, കുടിവെള്ളം, മെഡിക്കൽ ഷോപ്പ്, പരീക്ഷ, വിവാഹം, മരണം, വിവിധ തീർത്ഥാടനങ്ങൾ, ഉത്സവങ്ങൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, അഖില തിരുവിതാംകൂർ മല അരയ മഹാസഭയുടെ സ്ഥാപക നേതാവ് രാമൻ മേട്ടൂരിന്റെ ജന്മശതാബ്ദി ആഘോഷം എന്നിവ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.