ഇടവെട്ടി: കേരള പുലയർ മഹാസഭ ഇടവെട്ടി ശാഖാ കുടുംബയോഗവും അനുമോദന ചടങ്ങും നടന്നു. യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി സി.സി. ശിവൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വിനോദ് പരപ്പിൽ അദ്ധ്യക്ഷനായി. എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കെ.പി.എം.എസ് ശാഖാംഗം ബാബു പരപ്പലിന്റെ മകളായ ഗ്രീഷ്മ ബാബുവിനെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. യൂണിയൻ പ്രസിഡന്റ് പി.ഒ. കുഞ്ഞപ്പൻ, സെക്രട്ടറി സുരേഷ് കണ്ണൻ, ശാഖാ സെക്രട്ടറി ബാബു പരമേശ്വരൻ, ട്രഷറർ അനീഷ്, മനോജ് കോട്ടക്കവല എന്നിവർ സംസാരിച്ചു.