
കട്ടപ്പന: കാഞ്ചിയാർ എസ്.എൻ ഡി.പി.ശാഖയുടേയും, ഗുരുദേവ ദിവ്യജ്യോതി ക്ഷേത്രത്തിന്റെയും ഭാഗമായി എസ്.എൻ. കൾച്ചറൽ സെന്റർ നിർമ്മിച്ചു. കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനം മലനാട് എസ്.എൻ.ഡി.പി.യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നിർവ്വഹിച്ചു.യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷനായിരുന്നു.യോഗം ഇൻസ്‌പെക്ടിങ് ഓഫീസർ അഡ്വ.പി.ആർ.മുരളീധരൻ, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.ശശി, കുമാരൻ തന്ത്രി, മാത്യൂ ജോർജ്, പ്രവീൺ വട്ടമല, രാജൻമുല്ലുപ്പാറ, സി.കെ.വത്സ, ടി.പി ഭാവന എന്നിവർ പ്രസംഗിച്ചു. സമ്മേളനാനന്തരം സംഗീത സന്ധ്യയും അരങ്ങേറി.