മറയൂർ: വ്യത്യസ്ത കേസുകളിൽ കഞ്ചാവു പൊതികളുമായി മൂന്നു പേർ മറയൂർ പോലീസിന്റെ പിടിയിലായി. മറയൂർ നാച്ചി വയൽ ബാലഭവന് സമീപത്ത് നിന്നും ഞായറാഴ്ച രാവിലെ 7.15ന് വില്പനക്കായി കൊണ്ടുവന്ന 16 ഗ്രാം കഞ്ചാവുമായി കർണ്ണാടക ഉടുപ്പി കന്തപ്പുര മുടൂർ പുളിക്കര വീട്ടിൽ സനീഷി (34)നെ പിടികൂടി. മറയൂർ ടൗണിലെ സർക്കാർ സ്‌കൂളിന് സമീപത്ത് നിന്നും 8 ഗ്രാം കഞ്ചാവുമായി പോണ്ടിച്ചേരി തട്ടാൻ ചാവടി സുബ്ബയ്യ നഗർ സ്വദേശി നാഗഭൂഷണ (33) ത്തെ പിടി കിട്ടി.മറയൂർ ടൗണിൽ നിന്നും മറയൂർ നാച്ചിവയൽ പുത്തൻപുരയ്ക്കൽ സുബാഷ് കുമാറി(30) നെ 16.5 ഗ്രാം കഞ്ചാവുമായി മറയൂർ പൊലീസ് പിടികൂടി. സനീഷിന്റെയും നാഗഭൂഷണത്തിന്റെയും പേരിൽ ജുവനൈൽ നിയമപ്രകാരം കേസ്സെടുത്തു. മറയൂർ എസ്.ഐ ജി.അജയകുമാർ, അഡി.എസ്.ഐ.വി.എം.മജീദ്, അനുകുമാർ.പി.ടി. അജേഷ് പോൾ, ജാഫർ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി.