കുമാരമംഗലം: പഞ്ചായത്ത് കേരളോത്സവംനവംബർ രണ്ട് മൂന്ന് തീയതികളിൽ കുമാരമംഗലത്ത് നടക്കും. മത്സരാർത്ഥികൾക്ക് ക്ലബ്ബുകളുടെ പേരിലും വ്യക്തിപരമായും മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. മത്സരങ്ങളുടെ രജിസ്ട്രേഷൻ ഓൺലൈനായി www.keralotsavam.kerala.gov.in എന്ന വെബ്സൈറ്റ് വഴി നടത്താമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ലിന്റ്റ സിബിൻ അറിയിച്ചു.