തൊടുപുഴ: ലയൺസ് ക്ലബ് തൊടുപുഴ മെട്രോയുടെ ആഭിമുഖ്യത്തിൽ കരിമണ്ണൂർ വിന്നേഴ്‌സ് പബ്ലിക് സ്‌കൂളിൽ പീസ് പോസ്റ്റർ മത്സരം നടത്തി. നന്ദന സുധീഷ് ഒന്നാം സ്ഥാനവും വരദ ജയരാജ് രണ്ടാം സ്ഥാനവും വിഷ്ണു വിനോദ് മൂന്നാം സ്ഥാനവും നേടി. സ്‌കൂൾ മാനേജർ എം.പി. വിജയനാഥൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സ്‌കൂൾ പ്രിൻസിപ്പൽ ബേബി വർക്കി, ലയൺസ ക്ലബ് മെട്രോ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി സി.സി. അനിൽകുമാർ, ട്രഷറർ റെജി വർഗീസ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോഷി ജോർജ്, അജികുമാർ എന്നിവർ പങ്കെടുത്തു.