ഇടുക്കി : റോളർ സ്‌ക്കേറ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ മുനിസിപ്പൽ യു.പി. സ്‌ക്കൂളിൽ നടന്ന റോളർ ഹോക്കി ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ല ചാമ്പ്യൻമാരായി.14 ജില്ലകളിൽ നിന്നുമായി 750-നു മേൽ കുട്ടികൾ ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. സബ്ബ്-ജൂണിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശ്ശൂർ ഒന്നാം സ്ഥാനവും ഇടുക്കി രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും നേടി. സബ്ബ്-ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലം ജില്ലക്കാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം വയനാടിനും, മൂന്നാം സ്ഥാനം മലപ്പുറത്തിനുമാണ്. ജൂണിയർ പെൺകുട്ടികളുടെ ഫൈനലിൽ ഇടുക്കി കൊല്ലത്തിനെ 1-0നു തോൽപിച്ച് വിജയികളായി.കേഡറ്റ് പെൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ കൊല്ലം ആലപ്പുഴയെ 2-1ന് തോൽപ്പിച്ച് വിജയികളായി. . കേഡറ്റ് ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശ്ശൂർ ഒന്നാം സ്ഥാനവും എറണാകുളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കോഴിക്കോടിനാണ് മൂന്നാം സ്ഥാനം. വിജയികൾക്ക് മുനിസിപ്പൽ കൗൺസിലർ രാജീവ് പുഷ്പാംഗദൻ മേഡലുകൾ വിതരണം ചെയ്തു. ട്രോഫികളുടെ വിതരണം കേരള ഫെൻസിംഗ് അസോസിയേഷൻ സെക്രട്ടറി എം.എസ്.പവനൻ നിർവ്വഹിച്ചു. കേരള റോളർ സ്‌ക്കേറ്റിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ബി.വി.എൻ. റെഡ്ഡി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.ശശിധരൻ, കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിൽ അംഗം ശരത് നായർ തുടങ്ങിയവർ പ്രസംഗിച്ചു.