കുമളി : സംസ്ഥാന ജീവനക്കാരുടെ ജില്ലാ കലോത്സവമായ സർഗോത്സവം കുമളി അമരാവതി ഗവൺമെന്റ് ഹൈസ്‌കൂൾ ഹാളിൽ വിവിധ വേദികളിൽ നടന്നു. പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സെക്രട്ടറി കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ അദ്ധ്യക്ഷനായിരുന്നു. തിരുവാതിര, നാടോടിനൃത്തം, ഒപ്പന, നാടൻപാട്ട്, ലളിതഗാനം, കവിതാപാരായണം, മൃദംഗം, ഓടക്കുഴൽ, മാപ്പിളപ്പാട്ട്, ചിത്രരചന, കാർട്ടൂൺ തുടങ്ങിയ വിവിധ മത്സരങ്ങൾ സർഗോത്സവത്തോടനുബന്ധിച്ച് നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എ അബ്ദുൾ റസാഖ്, സി എസ് മഹേഷ്, കെ എം സിദ്ദീഖ്, വി ഐ സിംസൺ,എന്നിവർ സംസാരിച്ചു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ സ്വാഗതവും കലാസബ്കമ്മിറ്റി കൺവീനർ ജോബിജേക്കബ് നന്ദിയും പറഞ്ഞു. കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയവരെ പങ്കെടുപ്പിച്ച് നവംബർ പത്തിന് തിരുവല്ലയിൽ സംസ്ഥാന കലോത്സവം നടക്കും.