തൊടുപുഴ : നോട്ട് നിരോധനവും ജി.എസ്.ടിയും മൂലം നട്ടം തിരിയുന്ന വ്യാപാരികളെയും വ്യവസായികളെയും ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ജി.എസ്.ടി നിയമം വരുന്നതിന് മുമ്പ് കൃത്യമായി കണക്ക് കാണിക്കുകയും ടാക്സ് അടയ്ക്കുകയു ം ചെയ്ത വ്യാപാരികൾക്ക് നോട്ടീസ് അയക്കുന്ന കിരാത നടപടിയിൽ നിന്ന് സർക്കാരും ഉദ്യോഗസ്ഥരും പിന്മാറണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. 29 ന് സംസ്ഥാന വ്യാപകമായി നടക്കുന്ന പണിമുടക്കിൽ കടകൾ അടച്ചിടാനും,. രാവിലെ 10 ന് വ്യാപാര ഭവന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്താനും യോഗം തീരുമാനിച്ചു. ജില്ലാ വൈസ് പ്രസി‌ഡന്റ് സുബൈർ . എസ്,​ മുഹമ്മദ്,​ യൂണിറ്റ് പ്രസിഡന്റ് ടി.സി രാജു,​ വൈസ് പ്രസിഡന്റ് സാലി .എസ്. മുഹമ്മദ്,​ ജന. സെക്രട്ടറി സൈര.എസ്. നായർ എന്നിവർ സംസാരിച്ചു.