ചെറുതോണി: അറക്കുളം ഉപജില്ല സ്‌കൂൾ കലോത്സവം ഇന്നും നാളെയുമായി വാഴത്തോപ്പ് സെന്റ് ജോർജ്ജ് ഹയർസെക്കൻഡറി ഹൈസ്‌കൂൾ, യു.പി, സെന്റ് ജോർജ്ജ് ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ, ഇംഗ്ലീഷ് മീഡിയം പഴയ ബ്ലോക്ക് എന്നിവിടങ്ങളിലായി ഏഴ് സ്റ്റേജുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. രണ്ട് ദിനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 1600 ൽ പരം കലാ പ്രതിഭകൾ പങ്കെടുക്കും. 25 ന് വിവിധ രചനാ മത്സരങ്ങൾ പൂർത്തിയായിരുന്നു.
ഇന്ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. സംഘാടകസമിതിയുടെ ചെയർപേഴ്സണും വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ റിൻസി സിബി അദ്ധ്യക്ഷത വഹിക്കും. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ്ജ് തകടിയേൽ മുഖ്യപ്രഭാഷണം നടത്തും. കത്തീഡ്രൽ വികാരി റവ. ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം അനുഗ്രഹപ്രഭാഷണം നടത്തും. പഞ്ചായത്ത് മെമ്പർമാരായ അമൽ എസ് ജോസ്, ജലാലുദ്ദീൻ കെ.എം, സെലിൻ കളപ്പുര, അറക്കുളം എ.ഇ.ഒ രാജു കെ.വി, അറക്കുളം ബിആർസി ബി.പി.ഒ മുരുകൻ വി. അയത്തിൽ, സെന്റ് ജോർജ്ജ് ഇംഗ്ലീഷ് മീഡിയം പ്രിൻസിപ്പൽ സി. മോളി എഫ്.എസ്.എൽ.ജി, വ്യപാരി വ്യവസായി സമിതി ചെറുതോണി പ്രസിഡന്റ് സാജൻ കുന്നേൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി പ്രസിഡന്റ് ജോസ് കുഴികണ്ടം, വ്യാപാരി വ്യവസായി ഏകോപന സമിതി തടിയമ്പാട് പ്രസിഡന്റ് ജോൺ കുത്തനാപ്പിള്ളിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി വാഴത്തോപ്പ് പ്രസിഡന്റ് ജോളി ആലപ്പുര, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ജയിൻ അഗസ്റ്റ്യൻ, പബ്ലിസിറ്റി കൺവീനർ ബാബു ജോസഫ് എന്നിവർ സംസാരിക്കും.