അടിമാലി: ഭൂ പതിപ്പ് ചട്ടം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.പി. ദേവികുളം മണ്ഡലം
കമ്മറ്റിയുടെ നേത്യത്വത്തിൽ തടഞ്ഞുന്ന പ്രതിഷേധ തീജ്വാല ഇന്ന് അടിമാലിയിൽ നടക്കും. വൈകുനേരം അഞ്ചിന് നടക്കുന്ന പ്രതിഷേധ യോഗം സെബാസ്ത്യൻ വെളകുന്നേൽ ഉദ്ഘാടനം ചെയ്യും. കെ.കെ. ബാബു അദ്ധ്യക്ഷത വഹിക്കും. വീടുകൾക്കും, കൃഷിക്കുമല്ലാതെ ഭൂ വിനിയോഗം അനുവധിക്കില്ലെന്നും നിർമ്മാണ നിരോധനം വരുന്നതോടെ ഈ
മേഖല പൂർണ്ണമായും നിലക്കും. ഈ വിഷയത്തിൽ രാഷ്ട്രീയ ഭേദമന്ത്യേ നിയമ സഭാ സാമാജികൾ ഒന്നിക്കണമെന്നും ഇടുക്കിയിലെ ജനങ്ങൾക്ക് നീതി ലഭിക്കണമെന്നും ആർ.എസ്.പി. ദേവികുളം നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. .ഈ വിഷയം കാണിച്ച് പാർട്ടി സർക്കാരിന് കത്ത് നൽകിയതായി യു.റ്റി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ബാബു അടിമാലിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.