കുമളി: തേക്കടിയ്ക്ക് സമീപം കുമളി ടൗണിലെ ഹോട്ടലിൽ വഴി തെറ്റിയെത്തിയ മലയണ്ണാനെ പിടികൂടി. ഇന്നലെ ഒരു മണിയോടെബസ്റ്റാന്റിനോട് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിലാണ് മലയണ്ണാൻ എത്തിയത്. വഴിതെറ്റി എത്തിയ അണ്ണാൻ ഹോട്ടലിൽ ഉണ്ടായിരുന്ന വിനോദ സഞ്ചാരികൾക്ക് കൗതുകമായി. അണ്ണാൻ ആദ്യം റിസപ്പ്ഷൻ കൗണ്ടറിൽ എത്തി. ആളുകളുടെ ബഹളം കേട്ട മലയണ്ണാൻ ഹോട്ടൽ ഉടമയുടെ മുറിയിൽ കയറി.വതിലടച്ച ഉടമ വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് പിടികൂടിയ മലയണ്ണാനെ പ്രത്യേക പരിചരണത്തിനായി തേക്കടി വെറ്റ നറി വിഭാഗത്തിലേക്ക് കൊണ്ട് പോയി.മലയണ്ണന് പരിക്കുള്ളതായി വനം വകുപ്പ് അധികൃതർ അറിയിച്ചു.