ഇടുക്കി: അയഡിന്റെ പ്രാധാന്യവും അയഡിന്റെ കുറവുമൂലവും ഉണ്ടാകുന്ന രോഗങ്ങളെയും പ്രതിരോധമാർഗങ്ങളെയും കുറിച്ച് ബോധവൽക്കരണം സംഘടിപ്പിച്ചു. ദിനാചരണം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. .
വാഴത്തോപ്പ് കവലയിൽ നിന്ന് ആരംഭിച്ച ബോധവത്കരണറാലി ഇടുക്കി അഡീഷണൽ എസ്.പി പി.സുകുമാരൻ ഫ്‌ളാഗ് ഓഫ് ചെയ്തു. നഴ്‌സിംഗ് വിദ്യാർത്ഥികൾ, കുടുംബശ്രീ അംഗങ്ങൾ, ആശ പ്രവർത്തകർ തുടങ്ങി നിരവധിപേർ റാലിയിൽ പങ്കെടുത്തു. ബോധവത്കരണ പരിപാടിയോടനുബന്ധിച്ച് കട്ടപ്പന സെന്റ് ജോൺസ് നഴ്‌സിംഗ് കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ബോധവത്കരണ സ്‌കിറ്റ്, ഫ്‌ളാഷ് മോബ്, സന്ദേശഗാനം, സെമിനാർ എന്നിവയും സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ എൻ. ഡോ.പ്രിയ.എൻ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, ഡെപ്യൂട്ടി ഡിഎംഒ സുരേഷ് വർഗ്ഗീസ്, അയഡിൻ ഡെഫിഷ്യൻസി ഡിസോർഡർ സ്റ്റേറ്റ് നോഡൽ ഓഫീസർ താരാ കുമാരി എസ്, ജില്ലാ മാസ് മീഡിയ ഓഫീസർ തങ്കച്ചൻ ആന്റണി, ത്രിതല പഞ്ചായത്തംഗങ്ങളായ ലിസമ്മ സാജൻ, കെ.എം ജലാലുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. നഴ്‌സിംഗ് വിദ്യാർത്ഥികൾ, കുടുംബശ്രീ അംഗങ്ങൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
ഫോട്ടോ
അയഡിൻ അപര്യാപ്തത പ്രതിരോധ ദിനാചരണ പരിപാടി ചെറുതോണിയിൽ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു