തൊടുപുഴ : മർച്ചന്റ്സ് അസോസിയേഷൻ നടത്തിയ സെയിൽസ് ടാക്സ് ഓഫീസ് മാർച്ച് വ്യാപാരഭവനിൽ നിന്നും ആരംഭിച്ച് സിവിൽ സ്റ്റേഷനു സമീപം സമാപിച്ചു. തുടർന്ന്‌ചേർന്നയോഗം ജില്ലാ കമ്മിറ്റിയംഗം സുബൈർ എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി.രാജു തരണിയിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാലി എസ് മുഹമ്മദ് സ്വാഗതം പറഞ്ഞു.ബ്ലോക്ക് ജനറൽ സെക്രട്ടറി ആർ. രമേഷ്, ഇളംദേശംബ്ലോക്ക് ജന. സെക്രട്ടറി തങ്കച്ചൻകോട്ടയ്ക്കകം, കെ.വി.വി.ഇ.എസ്. സംസ്ഥാന കമ്മിറ്റിയംഗംജോസ് വഴുതനപ്പിള്ളിൽ,ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രവീൺ, ടാക്സ് പ്രാക്ടീഷണേഴ്സ് സംസ്ഥാന കമ്മിറ്റിയംഗം ഹരീഷ്, ഐ.റ്റി ഡീലേഴ്സ് ഭാരവാഹി ബിജുജോസ് എന്നിവർ ആശംസകളർപ്പിച്ചു. മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി നാസർ സൈര നന്ദി പറഞ്ഞു.