മുട്ടം : വർഷാവർഷം പാസ്റ്റിക് മുക്ത പ്രഖ്യാപനം നടത്തി പഞ്ചായത്തിന്റെ പണം ഭരണ സമിതി ധൂർത്തടിക്കുകയാണെന്ന് കോൺഗ്രസ് മുട്ടം മണ്ഡലം കമ്മറ്റി ആരോപിച്ചു.കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ നടത്തിയ പാസ്റ്റിക് മുക്ത പഞ്ചായത്ത് എന്ന പ്രഖ്യാപനമാണ് വീണ്ടും കേരളപ്പിറവി ദിനമായ 2019 നവംബർ ഒന്നിന് നടത്തുന്നത്. പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങിയതിനെത്തുടർന്നാണ് വീണ്ടും പ്രഖ്യാപനം നടത്തുന്നത്. ഇനി വേണ്ടത് പ്രഖ്യാപനമല്ല നടപടികളാണ് വേണ്ടത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ ഹരിത കർമ്മ സേന മുട്ടത്ത് ഉണ്ടെങ്കിലും അവർക്ക് ശമ്പളം നൽകാത്തതിനെ ത്തുടർന്ന് നിലവിൽ പ്രവർത്തിക്കുന്നില്ല. മുട്ടത്ത് ഗുരുതര വീഴ്ച സംഭവിച്ചുകൊണ്ടിരിക്കുന്ന മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താതെ പണം ധൂർത്തടിക്കുന്നത് തെറ്റായ നടപടിയാണ്. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ബേബി വണ്ടനാനി, എൻ.കെ.ബിജു, എസ്തപ്പാൻ പ്ലാക്കുട്ടം, കെ.രാജേഷ്, മൈക്കിൾ പുരയിടത്തിൽ എന്നിവർ പ്രസംഗിച്ചു.