തൊടുപുഴ:വാളയാറിലെ പെൺകുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ രക്ഷിക്കുവാനുള്ള ശ്രമത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ പ്രകടനം നടത്തി. ശ്രീകൃഷ്ണസ്വാമി ക്ഷേത്രപരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ഗാന്ധിസ്‌ക്വയറിൽ സമാപിച്ചു.തുടർന്ന് നടന്ന യോഗം ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം എം.എൻ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് പ്രസീദ സോമൻ, ബിജെപി സംസ്ഥാന സമിതി അംഗം പി.പി.സാനു, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് ടി.കെ.ബാബു എന്നിവർ പ്രസംഗിച്ചു.പ്രകടനത്തിന് പി.ആർ.കണ്ണൻ, പി.ജി.ജയകൃഷ്ണൻ, വി.എം.ബാലൻ, കെ.എസ്.അജി, അഡ്വ.അമ്പിളി, പ്രിയ സുനിൽ, മായ ദിനു തുടങ്ങിവർ നേതൃത്വം നൽകി.