തൊടുപുഴ :തൊടുപുഴ ഉപജില്ല സ്‌കൂൾ കലോത്സവം ആരംഭിച്ചു. മുഖ്യ വേദിയായ ഡീപോൾ ഹൈസ്‌കൂളിൽ തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ പ്രൊഫ. ജസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. സിറിൽ പുല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു. സുവനിർ പ്രകാശനം പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം ജില്ലാ കൊ ർഡിനേറ്റർ ബിനുമോൻ കെ എ നിർവ്വഹിച്ചു. അപ്പുണ്ണി എ (എഇഒ തൊടുപുഴ), ഷീബ മുഹമ്മദ്(ഹെഡ്മിസ്ട്രസ്, ജിവിഎച്ച്എസ് തൊടുപുഴ), ബിജോയ്യ് മാത്യു (എച്ച് എം ഫോറം സെക്രട്ടറി), സിബി കുരുവിള(ബി പി ഒ), വിനോദ് കെ എസ്, ഷാജി മാത്യു എന്നിവർ പ്രസംഗിച്ചു. പന്ത്രണ്ട് വേദികളിലായി നടക്കുന്ന മത്സരങ്ങൽ വ്യാഴാഴ്ച സമാപിക്കും
തൊടുപുഴ ഉപജില്ല സ്‌കൂൾ കലോത്സവംമുനിസിപ്പൽ ചെയർപേഴ്സൺ പ്രൊഫ. ജസ്സി ആന്റണി ഉദ്ഘാടനം ചെയ്യുന്നു