തൊടുപഴ: വാളയാർ പീഡനക്കേസ് അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ പ്രതിഷേധ ജ്വാല നടത്തി. . കേസ് സി.ബി.ഐക്ക് കൈമാറണമെന്നും പ്രതിഷേധ ജ്വാല വരാനിരിക്കുന്ന സമരങ്ങളുടെ തുടക്കം മാത്രമാണെന്നും സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹികുട്ടി കല്ലാർ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേസിലെ പ്രതികളായ സി.പി.എം പ്രവർത്തകരെ രക്ഷിക്കാനായി കേസന്വോഷണവും വിചാരണയും അട്ടിമറിച്ച പിണറായി സർക്കാരിന് കേരള ജനത മാപ്പ് നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. എം.എസ്. മുഹമ്മദ്, പ്രൊഫ. എം.ജെ. ജേക്കബ്ബ്, സി.പി. മാത്യു, അഗസ്റ്റ്യൻ വട്ടക്കുന്നേൽ, കെ.എ. കുര്യൻ, അഡ്വ. ജോസി ജേക്കബ്ബ്, ജിമ്മി മറ്റത്തിപ്പാറ, എൻ.ഐ. ബെന്നി, വി.ഇ. താജൂദീൻ, ടി.ജെ. പീറ്റർ, പി.എസ്. സിദ്ധാർത്ഥൻ, അഡ്വ. ആൽബർട്ട് ജോസ് എന്നിവർ പ്രസംഗിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാർ പി. സീതി നന്ദി പറഞ്ഞു.